ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കീഴ്പ്പയ്യൂര്‍ മീത്തലെ കേളോത്ത് രാജീവന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: ബൈക്കപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കീഴ്പ്പയ്യൂര്‍ മീത്തലെ കേളോത്ത് രാജീവന്‍ അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു.
ഒരാഴ്ച മുമ്പായിരുന്നു രാജീവന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. കീഴ്പ്പയ്യൂരില്‍ നിന്നും മേപ്പയ്യൂരിലേക്ക് പോകവെ വഴിയില്‍വെച്ച് ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. മകളും കൂടെയുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജീവന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്. അപകടത്തില്‍ മകള്‍ക്കും സാരമല്ലാത്ത പരിക്കേറ്റിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം രണ്ടുമണിയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. പരേതരായ തെക്കേ ഏരത്തുകണ്ടി കുഞ്ഞിരാമന്‍, കുട്ടൂലി എന്നിവരുടെ മകനാണ്. ഭാര്യ: ശോഭ (കാരയാട്). മക്കള്‍: നന്ദന (വിദ്യാര്‍ഥി പരിയാരം മെഡിക്കല്‍ കോളേജ്), നയന (പ്ലസ് ടു വിദ്യാര്‍ഥി ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂര്‍).
സഹോദരങ്ങള്‍: നാരായണി (മേപ്പയ്യൂര്‍), ശാന്ത (കല്ലോട്), ദേവി (മുയിപ്പോത്ത്), ഗീത, ചന്ദ്രന്‍ (കീഴ്പ്പയ്യൂര്‍).
Summary: Keloth Rajeevan passed away