കാഞ്ഞിലശ്ശേരി ജെ.വി.എം ഹൗസിൽ കെ.ടി.മാളു അന്തരിച്ചു


ചേമഞ്ചേരി: പൂക്കാട് ജെ.വി.എം. ഹൗസില്‍ കെ.ടി. മാളു അന്തരിച്ചു. എഴുപത്തി രണ്ട് വയസ്സായിരുന്നു. മാഹി മുന്‍സിപ്പാലിറ്റിയിലെ മുന്‍ജീവനക്കാരിയാണ്.

കെ.എസ്.എസ്.പി.യു ചേമഞ്ചേരി യൂണിറ്റ് പ്രസിഡണ്ടും മുന്‍ താലൂക്ക് സ്റ്റാറ്റിറ്റിക്കല്‍ ഓഫീസറും ആയിരുന്ന ഓ.കെ വാസുവിന്റെ ഭാര്യയാണ്.

മക്കള്‍:ജീജ, ജിഷ, പരേതയായ ജൈജ. മരുമക്കള്‍: കെ.വി. സന്തോഷ് (സി.പി.ഐ.എം. ചേമഞ്ചേരി നോര്‍ത്ത് ബ്രാഞ്ച്), ഷാജി കെ.കെ ( ഡയറക്ടര്‍ നവനിര്‍മ്മിതി ലേബര്‍ സൊസൈറ്റി പാലേരി). സഹോദരങ്ങള്‍: അയ്യപ്പന്‍, കാര്‍ത്യായനി.