ലഹരി ഉപയോഗത്തിനെതിരെ പ്രതിരോധത്തിന്റെ മനുഷ്യച്ചങ്ങല തീര്‍ത്ത് കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയം പ്രവര്‍ത്തകര്‍


Advertisement

ചേമഞ്ചേരി: ബോധി ഗ്രന്ഥാലയം കാഞ്ഞിലശ്ശേരി ലഹരി വിരുദ്ധ ബോധവല്ക്കരണ പരിപാടി സംഘടിപ്പിച്ചു. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.വി.രാജന്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയുടെ മുന്നോടിയായി കാഞ്ഞിലശ്ശേരി ഹാജി മുക്കില്‍ നൂറു കണക്കിനാളുകള്‍ അണിനിരന്ന മനുഷ്യച്ചങ്ങല തീര്‍ത്തു.

Advertisement

അംഗങ്ങള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റുചൊല്ലി. വടകര റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സി.ജയപ്രസാദ് ലഹരി ഉപയോഗ
ത്തിന്റെയും ഉപഭോഗത്തിന്റെയും മാരക പ്രതിഫലനങ്ങള്‍ സ്ലൈഡ് ഷോയുടെ സഹായത്തോടെ വിശദീകരിച്ചു. ലഹരി വിരുദ്ധ സന്ദേശവുമായി നാടകവും അരങ്ങേറി.

Advertisement

ഗ്രന്ഥാലയം പ്രസിഡണ്ട് ഡോക്ടര്‍.എന്‍.വി. സദാനന്ദന്‍ അധ്യക്ഷത വഹിച്ചു. വി.കെ.വിപിന്‍ദാസ്, കെ.സി. ജയപ്രസാദ്, യൂസഫ് മാസ്റ്റര്‍
എന്നിവര്‍ സംസാരിച്ചു.

Advertisement