മാധ്യമപ്രവര്‍ത്തകനും അധ്യാപകനും ആദ്ധ്യാത്മിക പ്രഭാഷകനുമായ ശശി കമ്മട്ടേരിക്കു വെദിക പഠനത്തിന് ഡോക്ടറേറ്റ്
കൊയിലാണ്ടി: മാധ്യമപ്രവര്‍ത്തകനും അധ്യാപകനും ആദ്ധ്യാത്മിക പ്രഭാഷകനുമായ ശശി കമ്മട്ടേരിക്കു ഡോക്ടറേറ്റ് ലഭിച്ചു.
ഗ്ലോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും വൈദിക പഠനത്തിന് സ്പിരിച്വാലിറ്റിയില്‍ ഹോണററി ഡോക്ടറേറ്റ്
ആണ് ലഭിച്ചത്.
കൊയിലാണ്ടി എടക്കുളം സ്വദേശിയായ ശശി കമ്മട്ടേരി മാതൃ പഞ്ചകം, ഗുരു മഹിമ, ഷോഡശക്രിയ, പഞ്ചമഹാ യജ്ഞം, സാധന എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ജന്‍മഭൂമി പത്രത്തിന്റെ കൊയിലാണ്ടിയിലെ ലേഖകനാണ്.കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, കലിക്കറ്റ് സര്‍വകലാശാല മലയാളം സംസ്‌കൃതം എന്നീ വിഷയങ്ങളില്‍ മാസ്റ്റര്‍ ബിരുദം, ജേര്‍ണലിസത്തില്‍ ഡിപ്ലോമ, മാനവ വിഭവശേഷി വകുപ്പിന് കീഴില്‍ കൗണ്‍സിലിങ്ങില്‍ ബേസിക് സര്‍ട്ടിഫിക്കറ്റ്, കേരളത്തിലെ വൈദിക പാരമ്പര്യം എന്ന വിഷയത്തില്‍ ഗവേഷണം തുടരുകയാണ്.
ഭഗവത്ഗീത ഉപനിഷത്ത് വൈദികാചരണങ്ങള്‍ എന്നിവ പഠിച്ച ഇദ്ദേഹം വൈദിക പഠനത്തിനായി ‘ആര്‍ഷ വിദ്യാപീഠം ‘ സ്ഥാപിച്ചു. ആധ്യാത്മിക പ്രഭാഷണ രംഗത്ത് സജീവമായ ഇദ്ദേഹം നിലവില്‍ ജാതി ലിംഗ വ്യത്യാസമില്ലാതെ വൈദികാചരണം പഠിപ്പിക്കുന്നു. വിവിധ ഹൈന്ദവ സംഘടനകളുടെ നേതൃത്വം വഹിക്കുന്നുണ്ട്.
Summary: Journalist, teacher and spiritual speaker Sasi Kammateri receives doctorate in Vedic studies.