ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം…


Advertisement

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഫാർമസിസ്റ്റ്, ഹോസ്റ്റൽ വാർഡൻ, സൈക്കോളജി അപ്രന്റീസ് തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം.

Advertisement

ചേവായൂർ ത്വക്ക് രോഗാശുപത്രിയിലേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് ഒക്ടോബർ 17 രാവിലെ 11.00 മണിക്ക് ഇന്റർവ്യൂ നടത്തുന്നു. പങ്കെടുക്കാൻ താല്പര്യമുളള കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷനുളള ബിഫാം/ഡിഫാം യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സ്ഥാപനത്തിലെ റിക്രിയേഷൻ ഹാളിൽ എത്തിച്ചേരണ്ടതാണ്. വിവരങ്ങൾക്ക് 0495-2355840.

Advertisement

ഭവന നിർമ്മാണ ബോർഡിന് കീഴിൽ കോവൂർ ഇരിങ്ങാടൻ പളളി റോഡിനു സമീപം സ്ഥിതി ചെയ്യുന്ന വർക്കിങ് വിമൻസ് ഹോസ്റ്റലിൽ വാർഡന്റെ ഒഴിവിലേക്ക് 11 മാസത്തെ കരാർ നിയമനം നടത്തുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 22 വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങൾക്ക് : 0495- 2369545

Advertisement

കോഴിക്കോട് ഗവ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷനിൽ ജീവനി പദ്ധതിയുടെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ താൽക്കാലികമായി നിയമിക്കുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഒക്ടോബർ 14 ന് രാവിലെ 10.30 ന് രേഖകൾ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2722792,9847609160

Summary: Temporary appointment at various places in the kozhikode. Let’s see what are the vacancies and eligibility