കൊയിലാണ്ടി ഗവൺമെന്റ് കോളേജിൽ താത്കാലിക അധ്യാപക ഒഴിവ്


കൊയിലാണ്ടി: മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവൺമെന്റ് കോളേജിൽ താത്കാലിക അധ്യാപക ഒഴിവ്. എസ്.എ.ആർ.ബി.ടി.എം ഗവ.കോളേജിൽ ഗണിതത്തിനാണ് താത്കാലിക നിയമനം നടത്തുന്നത്.

യു. ജി. സി. നിഷ്കർഷിച്ചിട്ടുള്ള യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ പേര് റജിസ്റ്റർ ചെയ്യ്തിട്ടുള്ളതുമായ ഉദ്യോഗാർത്ഥികളായിരിക്കണം.

അപേക്ഷിക്കാൻ താൽപ്പര്യമുള്ളവർ മതിയായ രേഖകളോടെ 2022 ജൂൺ രണ്ടാം തീയ്യതി വാഴാഴ്ച രാവിലെ 10.30 മണിക്ക് മുൻപ് കോളേജിൽ ഹാജരാകേണ്ടതാണ്. അന്നേ ദിവസം പതിനൊന്നു മണിയോടെ അഭിമുഖം ആരംഭിക്കുന്നതാണ്.