ഒരു ജോലിയാണോ നിങ്ങൾ തേടുന്നത്? വടകരയിലിതാ വരുന്നു ജോബ് ഫെസ്റ്റ്; വിശദ വിവരങ്ങൾ അറിയാം



വടകര
: വടകര ബ്ലോക്ക് പഞ്ചായത്ത് ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുമായി സഹകരിച്ച് ജനുവരി 14ന് മടപ്പള്ളി ജി.വി.എച്ച്.എസ്.എസിൽമെഗാ ജോബ് ഫെസ്റ്റ് സംഘടിപ്പിക്കുന്നു.

50ലധികം പ്രമുഖ കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ 2500 ൽ അധികം ജോലി ഒഴിവുകളാണുള്ളത്. ഐടി, ഓട്ടോ മൊബൈൽ, ഫിനാൻസ്, മാർക്കറ്റിംഗ്, ഹോസ്പിറ്റാലിറ്റി, ഹെൽത്ത് കെയർ, ഓഫീസ് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ മേഖലകളിലാണ് ഒഴിവ്.
ഉദ്യോഗാർത്ഥികൾക്ക് http://jobfair.osperb.comഎന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ഒരാൾക്ക് മൂന്ന് കമ്പനികൾ വരെ തിരഞ്ഞെടുക്കാം.
ഫോൺ : 9645687252, 9037253532