തവിട് കളയാതെ സംസ്‌കരിച്ചെടുത്ത അരി വേണോ? മൂടാടി പഞ്ചായത്തിലെ ജവാന്‍ കൃഷിക്കൂട്ടം വിളയിച്ചെടുത്ത നെല്ല് വിപണനമാരംഭിച്ചു
മൂടാടി: മൂടാടി പഞ്ചായത്തിലെ ജവാന്‍ കൃഷിക്കൂട്ടം ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്ത് വിളവെടുത്ത നെല്ല് സംസ്‌കരിച്ച് അരിയാക്കി വിപണനമാരംഭിച്ചു. മൂടാടി കര്‍ഷിക കര്‍മ്മ സേനയുടെ അരിയുല്പാദന യൂണിറ്റില്‍ തവിടു കളയാതെ സംസ്‌കരിച്ചെടുത്ത അരിക്ക് ആവശ്യക്കാര്‍ ഏറെയാണ്.
അരിയുടെ വിപണനോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി അദ്ധ്യക്ഷയായിരുന്നു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജീവാനന്ദന്‍ മാസ്റ്റര്‍, വാര്‍ഡ് മെമ്പര്‍ എ.വി.ഉസ്‌ന, കൃഷി ഓഫീസര്‍ കെ.വി.നൗഷാദ്, ജവാന്‍ കൃഷിക്കൂട്ടം കണ്‍വീനര്‍ സത്യന്‍ ആമ്പിച്ചിക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു. ജവാന്‍ കൃഷിക്കൂട്ടം അംഗങ്ങളും കര്‍ഷകരും പങ്കെടുത്തു.