ചക്ക വിഭവങ്ങളുടെ രുചിയറിയാം; വരുന്നു കൊയിലാണ്ടിയിൽ ചക്ക മഹോത്സവം


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ചക്ക മഹോത്സവം സംഘടിപ്പിക്കുന്നു. കൊയിലാണ്ടി ന​ഗരസഭ, കൃഷിഭവൻ, കൃഷിശ്രീ കാർഷിക സംഘം ആന്റ് മിഡ്ടൗൺ റസിഡന്റ്സ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. മെയ് 10, 11 തിയ്യതികളിൽ കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപത്തുള്ള കൃഷി ശ്രീയിലാണ് ചക്ക മഹോത്സവം നടക്കുന്നത്.

ചാലിശ്ശേരി ചക്കക്കൂട്ടം ഒരുക്കുന്ന വിഭവങ്ങളുടെ പ്രദർശനമാണ് നടക്കുക. 50 ൽ പരം ചക്ക വിഭവങ്ങളുടെ പ്രദർശനത്തോടൊപ്പം അവ വാങ്ങാനും മ​ഹോത്സവത്തിനെത്തുന്നവർക്ക് സാധിക്കും.