ഈങ്ങാപ്പുഴയില്‍ ലഹരി ഉപയോഗിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യയുടെ പിതാവിനും മാതാവിനും വെട്ടേറ്റു


താമരശ്ശേരി: ഈങ്ങാപ്പുഴയില്‍ ലഹരി ഉപയോഗിച്ചെത്തിയ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. യാസര്‍ എന്നയാളാണ് ഭാര്യ ഷിബിലയെ വെട്ടി കൊലപ്പെടുത്തിയത്. ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍, മാതാവ് ഹസീന എന്നിവര്‍ക്കും വെട്ടേറ്റു. അബ്ദുറഹിമാന്റെ നില ഗുരുതരമാണ്.

ആക്രമണത്തിന് ശേഷം പ്രതിയ യാസിര്‍ ഒളിവില്‍ പോയതായാണ് വിവരം. ലഹരി ഉപയോഗിച്ചെത്തിച്ചെത്തിയ യാസര്‍ ഭാര്യയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ആക്രമണം. യാസിറിന്റെ മര്‍ദനത്തെ തുടര്‍ന്ന് ഷിബില ദിവസങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയതായിരുന്നു.

ഹസീനയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും അബ്ദുറഹ്‌മാനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.