പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗം അപഹാസ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; തിരുവങ്ങൂരിൽ കോൺഗ്രസിന്റെ ഫ്രീഡം ഫെസ്റ്റ്


Advertisement

ചേമഞ്ചേരി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിരുവങ്ങൂരിൽ കോൺഗ്രസ് ഫ്രീഡം ഫെസ്റ്റ് നടത്തി. ചേമഞ്ചേരി, കാപ്പാട് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

Advertisement

എഴുപത്തിയാറാം സ്വാതന്ത്ര്യ വാർഷികാഘോഷദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം പ്രധാനമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 2024 ൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ പ്രചരണ യോഗത്തിൽ സംസാരിക്കുന്ന രീതിയിലായിരുന്നു പ്രധാനമന്ത്രിയുടെ സംസാരമെന്നും അദ്ദേഹം പറഞ്ഞു.

Advertisement

സംഘാടക സമിതി ചെയർമാൻ മാടഞ്ചേരി സത്യനാഥൻ അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ, ബ്ലോക്ക് പ്രസിഡന്റ് മുരളി തൊറോത്ത്, രാജേഷ് കീഴരിയൂർ, കണ്ണഞ്ചേരി വിജയൻ, എ.കെ.ജാനിബ്, എൻ.കെ.കെ.മാരാർ, മനോജ് കാപ്പാട്, ഷബീർ എളവനക്കണ്ടി എന്നിവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ പി.ദാമോദരൻ മാസ്റ്റർ സ്വാഗതവും മുസ്തഫ പള്ളിവയൽ നന്ദിയും പറഞ്ഞു.

Advertisement