പ്രായം തളർത്താത്ത സേവനം; പന്തലായനിയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു


കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റി വയോജന ദിനാചരണത്തിന്റെ ഭാഗമായി വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന നാലു പേരെ ആദരിച്ചു. കലാരംഗത്ത് ശിവദാസ് ചേമഞ്ചേരി, പത്രപ്രവർത്തനത്തിൽ ആർ.ടി.മുരളി, സ്കൂൾ പാചകത്തൊഴിലാളിയായ പരീച്ചി ഉമ്മ, ഓട്ടോറിക്ഷ ഡ്രൈവർ കെ.പി. ഭാസ്കരൻ എന്നിവരെയാണ് പൊന്നാടയണിയിച്ച് ആദരിച്ചത്.

ചടങ്ങിൽ എൻ.കെ.കെ. മാരാർ അധ്യക്ഷത വഹിച്ചു. ഇ.കെ. ഗോവിന്ദൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ടി.വി.ഗിരിജ, കെ.ഗീതാനന്ദൻ, പി.എൻ. ശാന്തമ്മ, പി. ബാലഗോപാലൻ, സി.രാധ, ടി.സുരേന്ദ്രൻ, എൻ.പി.പ്രകാശൻ, ചേനോത്ത് ഭാസ്കരൻ, എം.അശോകൻ, ഇ.ഗംഗാധരൻ, ടി.പി.രാഘവൻ, പി.കെ.ബാലകൃഷ്ണൻ കിടാവ് എന്നിവർ സംസാരിച്ചു.