മേപ്പയ്യൂര്‍ ജനകീയ മുക്കില്‍ പുല്ലുമേയുന്നതിനിടെ കാനയില്‍ കുടുങ്ങിയ പശുവിനെ അപകടകരമായ നിമിഷങ്ങള്‍ക്കൊടുവില്‍ രക്ഷിച്ച് പേരാമ്പ്ര അഗ്നിരക്ഷാസേന- വീഡിയോ കാണാം


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് ജനകീയ മുക്കില്‍ പുല്ല് മേയുന്നതിനിടയില്‍ പശു കാനയില്‍ കുടുങ്ങി. ജനകീയമുക്ക് മാണിക്കോത്ത്താഴ പാടശേഖരത്തിലാണ് പശു കുടുങ്ങിയത്. അപടത്തില്‍പ്പെട്ട പശുവിനെ പേരാമ്പ്രയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനാ പ്രവര്‍ത്തകരാണ് രക്ഷിച്ചത്.

മാണിക്കോത്ത് വിധുവിന്റെ കറവ പശുവിനാണ് അപകടം സംഭവിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി പ്രേമന്റെ നേതൃത്വത്തില്‍ ഫയര്‍റെസ്‌ക്യൂ ഓഫിസ്സര്‍മാരായ വി.കെ നൗഷാദ്, പി.ആര്‍ സത്യനാഥ്, എസ്.ആര്‍ സാരംഗ്, പി.വി മനോജ് ഹോംഗാര്‍ഡ് രാജീവന്‍ എന്നിവര്‍ ചേര്‍ന്ന് പശുവിനെ സുരക്ഷിതമായി പുറത്തെടുത്തു.

വീഡിയോ കാണാം

summary: perambra fire and rescue wing rescued a cow that had an accident while grazing grass in meppayyur