മാഹി പൂഴിത്തലയില്‍ വയോധികൻ കടവരാന്തയില്‍ മരിച്ച നിലയില്‍


അഴിയൂര്‍: മാഹി പൂഴിത്തലയില്‍ കടവരാന്തയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. പൂഴിത്തല ബസ്റ്റോപ്പിന് സമീപത്തെ പൂട്ടിയ കടവരാന്തയില്‍ ഇന്ന് രാവിലെ 10.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

മാഹി പോലീസിന്റെ സാന്നിധ്യത്തില്‍ സി.എച്ച്.സെന്റര്‍ പ്രസിഡന്റ് എ.വി.യൂസഫിന്റെ നേതൃത്വത്തില്‍ മൃതദേഹം മാഹി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരവും ലഭിക്കുന്നവര്‍ 9048944440 എന്ന നമ്പറില്‍ ബന്ധപ്പെടുക.