നന്തിയില്‍ ബസ്സില്‍ നിന്നും തെറിച്ച് വീണ് സ്ത്രീയ്ക്ക് പരിക്ക്


നന്തിബസാര്‍: നന്തിയില്‍ ബസ്സില്‍ നിന്നും തെറിച്ച് വീണ് സ്ത്രീയ്ക്ക് പരിക്ക്. ഇന്ന് ഉച്ചയോടെ നന്തി ഫ്രഷ്മാര്‍ട്ട് സൂപ്പര്‍മാര്‍ക്കറ്റിനടുത്ത് വച്ചാണ് സംഭവം. കീഴരിയൂര്‍ എരയമ്മന്‍ കണ്ടി സ്വദേശി അംബികയ്ക്ക് ആണ് തലയ്ക്ക് ആഴത്തില്‍ മുറിവേറ്റത്.

പരിക്കേറ്റത്.

ബസ്സിന്റെ ഡോര്‍ ഭാഗത്ത് നിന്നും റോഡിലേയ്ക്ക് തെറിച്ചുവീഴുകയായിരുന്നെന്നാണ് ലഭിക്കുന്ന വിവരം. തുടര്‍ന്ന് പെട്ടെന്ന് തന്നെ നന്തിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവരെ തുടര്‍ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് ലഭിക്കുന്ന വിരം.