കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത് തുടര്‍ക്കഥ; 1162 ഗ്രാം സ്വര്‍ണ്ണ മിശ്രിതം പിടികൂടി


കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിയ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫര്‍ സഹദിനെ പിടികൂടി. മിശ്രിത രൂപത്തില്‍ കടത്തിയ 1162 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്.

1162 ഗ്രാം സ്വര്‍ണ്ണ മിശ്രിതം 4 ക്യാപ്സ്യൂളായാണ് കടത്താന്‍ ശ്രമിച്ചത്. ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കണ്ടെത്തിയത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ കരിപ്പൂര്‍ വഴി സ്വര്‍ണക്കടത്ത് തുടര്‍ക്കഥയാവുകയാണ്. യുവതികളെ ഉള്‍പ്പെടെ സ്വര്‍ണ്ണക്കടത്തിന്റെ കണ്ണികളാക്കി മാറ്റുന്നതും പതിവാകുന്നു.