ഇര വിഴുങ്ങിയ ശേഷം വിശ്രമിക്കുന്ന ആറ് പെരുമ്പാമ്പുകള്‍, പേടിച്ച് വിറച്ച് നാട്ടുകാര്‍; കോഴിക്കോട് കാരപ്പറമ്പില്‍ കനോലി കനാലില്‍ പെരുമ്പാമ്പിന്‍കൂട്ടത്തെ കണ്ടെത്തി


കോഴിക്കോട്: കാരപ്പറമ്പില്‍ കനോലി കനാലില്‍ പെരുമ്പാമ്പിന്‍ കൂട്ടത്തെ കണ്ടെത്തി. ആറോളം പെരുമ്പാമ്പുകളെയാണ് കണ്ടെത്തിയത്. നാട്ടുകാരാണ് പെരുമ്പാമ്പുകളെ കണ്ടെത്തിയത്.

ഇരയെടുത്ത ശേഷം വിശ്രമിക്കുന്ന നിലയിലായിരുന്നു പെരുമ്പാമ്പുകള്‍. പ്രദേശത്ത് നേരത്തെയും പെരുമ്പാമ്പുകളെ കണ്ടെത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് കൂട്ടത്തോടെ പെരുമ്പാമ്പുകളെ കണ്ടെത്തുന്നത്.

ഒരേ വലുപ്പത്തിലുള്ളതാണ് ആറ് പെരുമ്പാമ്പുകളും. പ്രദേശത്ത് ഇത്രയധികം പാമ്പുകളെ കണ്ടെത്തിയതിന്റെ ഭീതിയിലാണ് നാട്ടുകാര്‍. പെരുമ്പാമ്പിന്‍ കൂട്ടത്തെ കാണുന്നതിനായി പ്രദേശത്ത് ആളുകള്‍ തടിച്ച് കൂടിയിട്ടുണ്ട്.