കേള്‍വി പ്രശ്‌നങ്ങളുള്ളവര്‍ക്ക് സഹായവുമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത്; ശ്രവണ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു


Advertisement

മേപ്പയ്യൂര്‍: കേള്‍വി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകാന്‍ ശ്രവണ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ഏഴ് പേര്‍ക്കാണ് ശ്രവണ സഹായ ഉപകരണങ്ങള്‍ നല്‍കിയത്. 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതിപ്രകാരം ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ഫണ്ട് വകയിരുത്തിയിരുന്നു. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ശ്രവണ സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തത്.
Advertisement

ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ വി.പി.ബിജു, പി.പ്രകാശന്‍, പി.സി.അനിഷ്, കെ.എം.പ്രസീത, റാബിയ എടത്തിക്കണ്ടി, അസിസ്റ്റന്റ് സെക്രട്ടറി കെ.ആര്‍.ശ്രീലേഖ, സൂപ്പര്‍വൈസര്‍ പി.റിന, കെല്‍ട്രോണ്‍ പ്രതിനിധികളായ ഓഡിയോളജിസ്റ്റ്, നൂറുല്‍ ഇദാ, സാജു എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement