കൊരയങ്ങാട് തെരു ശ്രീ മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ ഗുരുതിമഹോത്സവം ജനുവരി 27 മുതല്‍; ചടങ്ങുകള്‍ അറിയാം


Advertisement

കൊയിലാണ്ടി: കൊരയങ്ങാട് തെരു ശ്രീ മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഗുരുതിമഹോല്‍സവം ജനുവരി 27, 28, 29, തിയ്യതികളില്‍ വിവിധ ക്ഷേത്ര ചടങ്ങുകളോടെ ആഘോഷിക്കും. 27 ന് ശുദ്ധികലശവും തുടര്‍ന്ന് ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ മഹാഗണ പതിഹോമത്തോടെ ചടങ്ങുകള്‍ ആരംഭിക്കും.

Advertisement

കലവറ നിറയ്ക്കല്‍, വൈകിട്ട് ദീപാരാധന, രാത്രി 7 മണി കാലിക്കറ്റ് സിംഗിങ്ങ് വോയ്‌സ് അവതരപ്പിക്കുന്ന ഗാനമേള, അമൃതാ, ഫ്‌ലവേഴ്‌സ് ചാനല്‍ ഫെയിം ഷാഗിനാരാജിനെ ആദരിക്കല്‍ എന്നിവ നടക്കും.

Advertisement

28 ന് ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെ പ്രസാദ ഊട്ട്, വൈക്കീട്ട് 6.45ന് വിഷ്ണു കൊരയങ്ങാട്, സദനം സുരേഷ് മാരാര്‍, കലാമണ്ഡലം ഹരി ഘോഷ് അവതരിപ്പിക്കുന്ന തൃത്തായമ്പക, രാത്രി 10 മണിക്ക് കൊരയങ്ങാട് വാദ്യസംഘത്തിന്റെ നേതൃത്വത്തില്‍ പ്രഗല്‍ഭര്‍ അണിനിരക്കുന്ന പാണ്ടിമേള സമേതമുള്ള വില്ലെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. 29 ന് രാവിലെ തുലാഭാരം, ഉച്ചയ്ക്ക് 12.30 ന് ഗുരുതി തര്‍പ്പണത്തോടെ ഗുരുതിമഹോത്സവത്തിന് സമാപനമാകും.

Advertisement