ആവശ്യമായ നിയമനങ്ങൾ നടക്കുന്നില്ല, ഫീവർ ക്ലിനിക്ക് ഉടനടി ആരംഭിക്കണം; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സർക്കാർ ഉടനടി മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യം ഉയരുന്നു


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഉടനടി മാറ്റങ്ങൾ വരുത്തണമെന്ന ആവശ്യവുമായി സൗത്ത് മണ്ഡലം കോൺഗ്രസ് കമിറ്റി. ആവശ്യമായ നിയമനങ്ങൾ നടത്തണമെന്നും, ഫീവർ ക്ലിനിക്ക് തുടങ്ങണമെന്നും ഉൾപ്പെടുള്ള ആവശ്യങ്ങളിൽ സർക്കാർ  ശ്രദ്ധിക്കണമെന്നാവശ്യപെട്ട് ധർണ്ണാ സമരം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ ധർണ്ണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

രാജേഷ് കീഴരിയൂർ, കെ.പി വിനോദ് കുമാർ, കെ സുരേഷ് ബാബു, രജീഷ് വെങ്ങളത്ത് കണ്ടി, പി.വി ആലി, നിധിൻ നടേരി, സായിഷ് കുമാർ, പി.വി വേണുഗോപാൽ, പി.വി സതീശൻ തുടങ്ങിയവർ സംസാരിച്ചു.