ലക്ഷ്യം രണ്ടുകോടി രൂപയുടെ ധനസമാഹരണം: കക്ഷിരാഷ്ട്രീയ ഭേദമന്യേ കൊയിലാണ്ടി മേഖലയിലെ ജനങ്ങള്‍ ഒരുമിക്കുന്നു; താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സൗകര്യം വര്‍ധിപ്പിക്കാനുള്ള ധനസമാഹരണം മെയ് 6,7,8 തിയ്യതികളില്‍


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് സൗകര്യം വര്‍ധിപ്പിക്കുന്നതിനായുള്ള ജനകീയ ധനസമാഹരണം മെയ് ആറ്, ഏഴ്, എട്ട് തിയ്യതികളിലായി നടക്കും. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളും, ഉള്ള്യേരി, അത്തോളി പഞ്ചായത്തുകളിലുമായാണ് ധനസമാഹരണം നടത്തുന്നത്.

രണ്ടുകോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓരോ പഞ്ചായത്തിലെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും പൊതുപ്രവര്‍ത്തകരുടെയും യോഗം വിളിക്കുകയും കമ്മിറ്റികളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനു പുറമേ വാര്‍ഡ് തലത്തിലും കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.

കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ദിവസം പതിനെട്ടുപേര്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് നിലവിലുള്ളത്. ഇത് മൂന്ന് യൂണിറ്റുകളിലായി 60 പേര്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ കഴിയുന്ന വണ്ണം സൗകര്യം വര്‍ധിപ്പിക്കുന്നതിനായാണ് ധനസമാഹരണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

[bot1]