മണ്ണറിഞ്ഞ് കൃഷി കൂടുതല്‍ ശാസ്ത്രീയമാവട്ടെ; കൊയിലാണ്ടിയില്‍ സൗജന്യ മണ്ണ് പരിശോധന സംഘടിപ്പിച്ചു


കൊയിലാണ്ടി: സഞ്ചരിക്കുന്ന മണ്ണ് പരിശോധന ലാബ് തിക്കോടിയുടെ സഹകരണത്തോടെ കൊയിലാണ്ടി അഗ്രിക്കള്‍റ്രിസ്റ്റ് വര്‍ക്കേഴ്‌സ് ഡെവലപ്പ് മെന്റ് വെല്‍ഫെയര്‍ കോഓപ്പറേറ്റിവ് സൊസൈറ്റി സംഘടിപ്പിച്ച സൗജന്യ മണ്ണ് പരിശോധന സംഘടിപ്പിച്ചു. പരിപാടി നഗരസഭ കൗണ്‍സിലര്‍ ദൃശ്യ.എം ആദ്യ പരിശോധന ഫലം പ്രസിഡന്റ് കെ.കെ.ദാമോദരന് നല്‍കി ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ എം.സതീഷ് കുമാര്‍, ടി.പി.കൃഷ്ണന്‍, ഇ.അശോകന്‍, പ്രേമകുമാരി.എസ്.കെ, തങ്കമണി, രേഷ്മ, സജിനി എം ബാലകൃഷ്ണന്‍.കെ, സയന്‍ടിഫിക് അസിസ്റ്റന്റ് സജിന, ജിനു, ജയചന്ദ്രന്‍, സുധീഷ് കുമാര്‍, സ്മിതനന്ദിനി എന്നിവര്‍ ആശംസനേര്‍ന്നു സംസാരിച്ചു.