സൗജന്യ പി.എസ്.സി പരിശീലനം; അറിയാം വിശദമായി


കോഴിക്കോട്: എംപ്ലോയ്‌മെന്റ് വകുപ്പിനു കീഴിലെ കോഴിക്കോട് പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്കായുളള കോച്ചിംഗ് കം ഗൈഡന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പട്ടികജാതി/പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട എസ്.എസ്.എല്‍.സി. പാസ്സായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സി പരീക്ഷകള്‍ക്കായി സ്റ്റൈപ്പന്റോടു കൂടിയ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

എസ്.എസ്.എല്‍.സി. പാസ്സായ 41 വയസ്സോ അതില്‍ താഴെയോ പ്രായവുമുളള പട്ടിക ജാതി/ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 20 നകം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കോച്ചിംഗ് കം ഗൈഡന്‍സ് സെന്റര്‍ ഫോര്‍ എസ്.സി./എസ്.ടി; കോഴിക്കോട് എന്ന വിലാസത്തില്‍ പേര്, പ്രായം, അഡ്രസ്സ്, യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡിന്റെ കോപ്പി എന്നിവ സഹിതം നേരിട്ട് പേക്ഷ സമര്‍പ്പിക്കണം.

ആദ്യം അപേക്ഷ സമര്‍പ്പിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. പരിശീലന പരിപാടിയില്‍ മുന്‍പ് പങ്കെടുത്തിട്ടുളളവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍ 0495 – 2376179.