‘മധു ബോധയില്‍ സാലയില്‍ കട്ടിപ്പിടുത്ത്, ഉറുണ്ട് പുറണ്ട് മല്ലുക്കട്ടും ഇവര്‍കള്‍താന്‍ റംസാദ്, റഷീദ്…..’; കൂരാച്ചുണ്ടില്‍ കഴിഞ്ഞ മാസം നടന്ന ‘തല്ലുമാല’ തമിഴ് ചാനലിലെ ഹിറ്റ് വാർത്ത, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു (വീഡിയോ കാണാം)


Advertisement

പേരാമ്പ്ര: സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ കൂരാച്ചുണ്ട് ടൗണില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഏറ്റുമുട്ടല്‍ തമിഴ് മാധ്യമവും ഏറ്റെടുത്തതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു കൂരാച്ചുണ്ട് ടൗണില്‍ വെച്ച് നടുറോഡില്‍ രണ്ട് യുവാക്കള്‍ ഏറ്റുമുട്ടിയത്. അടിയുടെ ദൃശ്യങ്ങള്‍ അന്നു തന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ പ്രമുഖ മാധ്യമമായ പോളിമര്‍ ചാനലും ദൃശ്യങ്ങള്‍ ഏറ്റെടുത്ത് വളരെ കൗതുകത്തോടെ അവതരിപ്പിക്കുകയായിരുന്നു.


Also Read: ചവിട്ടി വീഴ്ത്തി, ദേഹത്ത് കയറിയിരുന്ന് മര്‍ദ്ദിച്ചു; കൂരാച്ചുണ്ടില്‍ നടുറോഡില്‍ പട്ടാപ്പകല്‍ യുവാക്കള്‍ തമ്മില്‍ അടിപിടി, സംഭവം പൊലീസ് സ്റ്റേഷന് തൊട്ടടുത്ത്


Advertisement

കൂരാച്ചുണ്ട് സ്വദേശികളായ പാറക്കാടന്‍ റംഷാദ്, കല്ലുടമ്പന്‍ റഷീദ് എന്നിവര്‍ തമ്മിലായിരുന്നു ടൗണില്‍ അടിപിടിയുണ്ടായത്. ഇരുവര്‍ക്കും പരാതിയില്ലാത്തതിനാല്‍ അന്ന് പോലീസ് സ്വമേധയാ കേസെടുത്ത് ഇരുവരെയും ജാമ്യത്തില്‍ വിടുകയായിരുന്നു.

Advertisement

മദ്യപിച്ചുള്ള തര്‍ക്കമാണ് നടുറോഡിലെ അടിപിടിയില്‍ കലാശിച്ചിരുന്നത്. ഇത് വളരെ തമാശ കലര്‍ന്ന രീതിയിലാണ് തമിഴ് മാധ്യമത്തില്‍ വിവരിച്ചിരിക്കുന്നത്. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ഇരുവരും ഏറ്റുമുട്ടിയത്. ഇതിനിടെ ചിലര്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തടയാന്‍ ശ്രമിച്ച ഒരാള്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തിരുന്നു.


Also Read: സിനിമാരംഗങ്ങളെ വെല്ലുന്ന തകര്‍പ്പന്‍ തല്ലുമാല; കൂരാച്ചുണ്ടില്‍ യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിയുടെ ദൃശ്യങ്ങള്‍ കാണാം


സിനിമാരംഗങ്ങളെയും ടിവിയിലെ റെസ്ലിങ് മത്സരങ്ങളെയും അനുസ്മരിപ്പിക്കുന്നരീതിയില്‍ ആരംഭിച്ച അടിപിടിക്കൊടുവില്‍ ഒരാള്‍ മറ്റൊരാളെ റോഡില്‍ തള്ളിയിടുന്നതും ദേഹത്ത് കയറിയിരുന്ന് മര്‍ദിക്കുന്നതും ദൃശ്യങ്ങളും വീഡിയോയില്‍ കൗതുകമായി വിവരിക്കുന്നുണ്ട്.

വീഡിയോ കാണാം:

Advertisement

summary: The footage of the beating in Koorachund town is going viral in the Tamil media