Tag: Tamil Nadu

Total 5 Posts

സണ്‍റൂഫില്‍ രണ്ടുപേര്‍, ഡോറില്‍ ഇരുന്ന് ഒരാള്‍; താമരശ്ശേരി ചുരത്തിലൂടെ യുവതിയുടെയും യുവാക്കളുടെയും അപകടകരമായ യാത്ര, വീഡിയോ വൈറലായതോടെ നടപടിയെടുത്ത് പൊലീസ് (വീഡിയോ കാണാം)

താമരശ്ശേരി: താമരശ്ശേരി ചുരത്തിലൂടെ കാറില്‍ അപകടകരമായി യാത്ര ചെയ്ത യുവതിയുടെയും യുവാക്കളുടെയും വീഡിയോ വൈറല്‍. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള കാറിലാണ് ഇവര്‍ ചുരത്തില്‍ സാഹസിക യാത്ര നടത്തിയത്. വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെ പൊലീസ് നടപടിയെടുത്തു. ചുരം കയറി പോകുമ്പോഴാണ് യുവാക്കള്‍ അഭ്യാസ പ്രകടനം നടത്തിയത്. അതിവേഗം സഞ്ചരിക്കുന്ന കാറിന്റെ സണ്‍റൂഫ് തുറന്ന് പുറത്തേക്ക് തലയിട്ട് നിന്നാണ് യുവാവും

‘നീങ്ക പെരിയ മനിതന്‍’; ചന്ദ്രിക ദിനപത്രത്തിലെ പംക്തി ‘തേഡ് ഐ’ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച് തമിഴ് പത്രം

കോഴിക്കോട്: മലയാളത്തിലെ പ്രമുഖ ദിനപത്രമായ ചന്ദ്രികയിലെ പംക്തി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച് തമിഴ് ദിനപത്രം. ചന്ദ്രികയുടെ എഡിറ്ററും സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റുമായ കോഴിക്കോട് സ്വദേശി കമാല്‍ വരദൂര്‍ എഴുതുന്ന തേഡ് ഐ എന്ന പംക്തിയാണ് മണിച്ചുഡര്‍ എന്ന തമിഴ് പത്രം ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്. കായികലോകവുമായി ബന്ധപ്പെട്ട വിശകലനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പംക്തിയാണ് തേഡ് ഐ. കലാപം ആളിക്കത്തുന്ന

‘മധു ബോധയില്‍ സാലയില്‍ കട്ടിപ്പിടുത്ത്, ഉറുണ്ട് പുറണ്ട് മല്ലുക്കട്ടും ഇവര്‍കള്‍താന്‍ റംസാദ്, റഷീദ്…..’; കൂരാച്ചുണ്ടില്‍ കഴിഞ്ഞ മാസം നടന്ന ‘തല്ലുമാല’ തമിഴ് ചാനലിലെ ഹിറ്റ് വാർത്ത, വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു (വീഡിയോ കാണാം)

പേരാമ്പ്ര: സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ കൂരാച്ചുണ്ട് ടൗണില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് നടന്ന ഏറ്റുമുട്ടല്‍ തമിഴ് മാധ്യമവും ഏറ്റെടുത്തതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലായിരുന്നു കൂരാച്ചുണ്ട് ടൗണില്‍ വെച്ച് നടുറോഡില്‍ രണ്ട് യുവാക്കള്‍ ഏറ്റുമുട്ടിയത്. അടിയുടെ ദൃശ്യങ്ങള്‍ അന്നു തന്നെ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് തമിഴ്‌നാട്ടിലെ പ്രമുഖ മാധ്യമമായ പോളിമര്‍ ചാനലും

അവധി ആഘോഷിക്കാൻ കുടുംബ വീട്ടിലെത്തിയ വയനാട് സ്വദേശിനിയായ പതിനേഴുകാരി കുളത്തിൽ മുങ്ങി മരിച്ചു

കൽപ്പറ്റ: അവധിക്കാലം ചെലവഴിക്കാൻ കുടുംബവീട്ടിലെത്തിയ പതിനേഴുകാരി കുളത്തിൽ മുങ്ങി മരിച്ചു. വയനാട് തൃശ്ശിലേരി സ്വദേശിയായ അനുപ്രിയയാണ് മരിച്ചത്. തമിഴ്നാട് എരുമാടിലുള്ള തറവാട് വീടിന് സമീപത്തെ കുളത്തിൽ വച്ചാണ് അപകടമുണ്ടായത്. കുളിക്കാൻ ഇറങ്ങിയ അനുപ്രിയ കുളത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കൾ ഉടൻതന്നെ അനുവിന് രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. അനുപ്രിയയുടെ മൃതദേഹം നാട്ടിലെത്തിച്ച ശേഷം പോസ്റ്റ്മോർട്ടത്തിനായി സുൽത്താൻബത്തേരി താലൂക്ക്

തമിഴ്നാട് പൊലീസിൽ എസ്.ഐ ആയിരുന്ന കണയങ്കോട് മീത്തലെ എടവത്ത് പത്മനാഭൻ നായർ അന്തരിച്ചു

കൊയിലാണ്ടി: കണയങ്കോട് മീത്തലെ എടവത്ത് പത്മനാഭൻ നായർ അന്തരിച്ചു. തമിഴ്നാട് പൊലീസിൽ സബ് ഇൻസ്പെക്ടറായിരുന്നു. ഭാര്യ: സരസ്വതി അമ്മ. മക്കള്‍: സുഭജ, രത്‌നകുമാര്‍, പ്രദീപ് കുമാര്‍ (ഷാര്‍ജ). മരുമക്കള്‍: സുരേഷ് (വിമുക്തഭടന്‍), എം.ശിഖ. സഹോദരങ്ങള്‍: കാര്‍ത്ത്യയനി അമ്മ, കൃഷ്ണ ഗംഗാധരന്‍ (മുൻ എസ്.ഐ, തമിഴ്‌നാട് പൊലീസ്), ഭാര്‍ഗ്ഗവി, ലീല, ശിവദാസന്‍, വനജ. സഞ്ചയനം ഞായറാഴ്ച നടക്കും.