പ്രദേശവാസികളുടെ യാത്രദുരിതത്തിലാക്കും ഫ്ലൈ ഓവര്‍, പയ്യോളിയില്‍ ഫ്ലൈഓവര്‍ പില്ലറില്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വാര്‍ഡ് സഭയില്‍ പ്രമേയം


Advertisement

പയ്യോളി: പയ്യോളിയില്‍ ഫ്‌ലൈഓവര്‍ പില്ലറില്‍ സ്ഥാപിക്കണമെന്ന ആവശ്യവുമായി വാര്‍ഡ് സഭ. പയ്യോളി മുന്‍സിപ്പാലിറ്റി ടൗണ്‍ ഡിവിഷനാണ് വാര്‍ഡ് സഭയില്‍ പ്രമേയം അവതരിപ്പിച്ചത്.

Advertisement

ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പയ്യോളി ടൗണില്‍ വരുന്ന ഫ്ലൈ ഓവര്‍ അപ്രോച്ച് റോഡ് മണ്ണിട്ടു നികത്തുന്നത് പയ്യോളി ടൗണിനെ രണ്ടാക്കി വിഭജിക്കാന്‍ കാരണമാകും. ഇത് പ്രദേശവാസിക്കളുടെ യാത്രാ സൗകര്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ പ്രശ്‌നം പരിഹരിക്കാനായി അപ്രോച്ച് റോഡ് പില്ലറില്‍ തന്നെ സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.

Advertisement

റസാക്ക് ഹാജി വടക്കേ കണ്ണംവെള്ളി പ്രമേയം അവതരിപ്പിച്ചു. മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സി.പി ഫാത്തിമ അധ്യക്ഷയായി ഇ.കെ.ശീതള്‍ രാജ്, ഡോക്ടര്‍ സുമേഷ് പയ്യോളി, അബ്ദുള്‍ സലാം, രാജന്‍.പി തരിപ്പയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement

summary: Flyover will make travel difficult for local residents, Municipal Town Division has presented a resolution demanding that the flyover be installed on a pillar in Payyoli