ഓമശ്ശേരിയിൽ ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം


Advertisement

കൊടുവള്ളി: ഓഡിറ്റോറിയത്തില്‍ വിവാഹത്തിന് എത്തിയ അഞ്ച് വയസ്സുകാരന്‍ ഊഞ്ഞാലില്‍ നിന്ന് വീണ് മരിച്ചു. കോഴിക്കോട് മാവൂര്‍ ആശാരി പുല്‍പ്പറമ്പില്‍ മുസ്തഫയുടെ മകന്‍ നിഹാലാണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം.

Advertisement

ഓമശ്ശേരി അമ്പലക്കണ്ടിയിലെ സ്‌നേഹതീരം കല്യാണമണ്ഡപത്തിലുള്ള ഇരുമ്പ് ഉഞ്ഞാലില്‍ നിന്ന് തെറിച്ച് വീണ കുട്ടി കമ്പികളുടെ ഇടയില്‍ കുരുങ്ങുകയായിരുന്നു.

Advertisement

വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് നിഹാല്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഇവിടെ എത്തിയത്. കല്യാണമണ്ഡപത്തിലെ കുട്ടികളുടെ കളിസ്ഥലത്തെ പാര്‍ക്കിലായിരുന്നു അപകടം. ഊഞ്ഞാലില്‍ നിന്നും വീണ ഉടനെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Advertisement

summary: a five-year-old boy died after getting caught in the swing of a wedding hall in Omassery