പേരാമ്പ്ര മരുതേരിയില്‍ വിറകുപുരയ്ക്ക് തീപിടിച്ചു; തേങ്ങയും ചേവും കത്തിനശിച്ചു
പേരാമ്പ്ര: മരുതേരിയില്‍ വിറകുപുര കത്തി നാശനഷ്ടം. നീലഞ്ചേരിക്കണ്ടി കണാരന്റെ വീട്ടിലെ തേങ്ങാച്ചേവോടുകൂടിയ വിറകുപുരയാണ് തേങ്ങ ഉണക്കാനിട്ട തീ പടര്‍ന്ന് കത്തിനശിച്ചത്. 2000 ത്തോളം തേങ്ങയും വിറകും അഗ്‌നിക്കിരയായി.
ഇന്നലെ രാത്രി ഒരുമണിയോടെയാണ് തീ വീട്ടുകാരുടെ ശ്രദ്ധയില്‍ പെടുന്നത്. വിവരം പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ അറിയിച്ചതിനെതുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ഗിരീശന്‍, അസിഃസ്റ്റേഷന്‍ ഓഫീസ്സര്‍ പി.സി.പ്രേമന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് സംഭവസ്ഥലത്തെത്തി തീയണച്ചതിനാല്‍ വീടിനും മറ്റു ഭാഗങ്ങളിലേക്കും പടരാതെ തടയാന്‍ കഴിഞ്ഞു.
തേങ്ങയും ചേവും കത്തിനശിച്ചു. നാട്ടുകാരുടെ ഇടപെടല്‍ അഗ്‌നിരക്ഷാസേനയുടെ പ്രവര്‍ത്തനങ്ങളില്‍ സഹായകരമായി. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസ്സര്‍ മാരായ സിധീഷ്.വി.കെ, ഷിജിത്ത്.എ, ശ്രീകാന്ത്.കെ, രതീഷ്.കെ.എന്‍, ശിഖിലേഷ്.കെ.കെ, ഷിഗിന്‍ചന്ദ്രന്‍.എ.കെ, ബിനീഷ്‌കുമാര്‍.ഐ, അജേഷ്.കെ, ഹോംഗാര്‍ഡ് അനീഷ് കുമാര്‍, രാജീവന്‍ എന്നിവര്‍ പങ്കെടുത്തു.