കുറ്റ്യാടി ടൗണില്‍ വീണ്ടും തീപ്പിടുത്തം; ബഹുനില കെട്ടിടത്തില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ക്കാണ് തീപിടിച്ചത്


കുറ്റ്യാടി: കുറ്റിയടി ടൗണില്‍ ബഹുനില കെട്ടിടത്തില്‍ തീപ്പിടുത്തം. വയനാട് റോഡിലെ സി.എം അബ്ദുള്‍ നസീര്‍ എന്നയാളുടെ ബില്‍ഡിംഗിലാണ് തീപിടുത്തമുണ്ടായത്. ഓന്നാം നിലയിലെ ഒരു റൂമില്‍ കൂട്ടിയിട്ട മാലിന്യങ്ങള്‍ക്കാണ് തീ പിടിച്ചത്. പെട്ടന്നുണ്ടായ തീപ്പിടുത്തം ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. എന്നാല്‍ അഗ്നിരക്ഷാ സേനയുടെ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി. പേരാമ്പ്രയില്‍ നിന്നും നാദാപുരത്തു നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.

വലിയ രീതിയിയുള്ള പുക ഉയര്‍ന്നതിന്നാല്‍ തുടക്കത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. ബില്‍ഡിംഗില്‍ അഗ്‌നി സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഒന്നും പ്രവര്‍ത്തനക്ഷമമായിരുന്നില്ലെന്നും ഷോര്‍ട്ട് സര്‍ക്ക്യൂട്ട് സംഭവിച്ചതായി സംശയിക്കുന്നതായും അഗ്നിരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ ബില്‍ഡിംഗിന് മുകളില്‍ കൂട്ടിയിട്ട വെയിസ്റ്റിന് തീപിടിച്ചിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ ജാഫര്‍ സാദിഖിന്റെ നേതൃത്വത്തില്‍ നാദാപുരത്തു നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ എം.പ്രദീപിന്റെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നിന്നും അഗ്നി രക്ഷാ പ്രവര്‍ത്തകരെത്തിയാണ് തീയണച്ചത്.