കൊയിലാണ്ടിയിലെ ദീർഘകാലത്തെ സേവനത്തിന് ശേഷം സ്ഥലം മാറിപ്പോവുന്ന കൃഷി അസിസ്റ്റന്റ് ജിജിന് ഊഷ്മളമായ യാത്രയയപ്പ് കൃഷിശ്രീ കാർഷികസംഘം


കൊയിലാണ്ടി: കൊയിലാണ്ടിയിലും സമീപകൃഷിഭവനുകളിലുമായി ദീർഘകാലം സേവനം അനുഷ്ഠിച്ച ശേഷം സ്ഥലം മാറിപ്പോകുന്ന ജനകീയനായ കൃഷി അസിസ്റ്റന്റ് ജിജിൻ എമ്മിന് ഊഷ്മളമായ യാത്രയയപ്പ്. കൃഷിശ്രീ കാർഷികസംഘം കൊയിലാണ്ടിയാണ് യാത്രയയപ്പ് നൽകിയത്.

കൃഷിഭവനിൽ നടന്ന ചടങ്ങിൽ നഗരസഭാ വികസന സ്റ്റാൻ്റിഗ് കമ്മറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ ഉപഹാരം കൈമാറി. കൗൺസിലർ പ്രമോദ് മരുതൂർ, കൃഷി ഓഫീസർ വിദ്യ പി, ശുഭശ്രീ, എൽ.എസ്.ഋഷിദാസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കൃഷിശ്രീ സെക്രട്ടറി രാജഗോപാൽ സ്വാഗതവും പ്രസിഡൻ്റ് പ്രമോദ് രാരോത്ത് നന്ദിയും പറഞ്ഞു.