കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയിലെ മുഴുവന്‍ പ്രദേശങ്ങളിലും നാളെ വൈദ്യുതി മുടങ്ങും


കൊയിലാണ്ടി: കൊയിലാണ്ടി നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വരുന്ന എല്ലാ പ്രദേശങ്ങളിലും നാളെ വൈദ്യുതി മുടങ്ങും. രാവിലെ എട്ടുമണി മുതല്‍ വൈകിട്ട് നാലുമണിവരെയാണ് വൈദ്യുതി മുടങ്ങും.

പതിനൊന്ന് കെ.വിലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം തടസപ്പെടുന്നത്. സബ് സ്‌റ്റേഷന് തൊട്ടടുത്തായാണ് പണി നടക്കുന്നത്. അതിനാല്‍ സബ് സ്റ്റേഷനില്‍ നിന്നുള്ള എല്ലാ പ്രദേശങ്ങളിലേക്കുമുള്ള വൈദ്യുതി വിതരണവും തടസപ്പെടും.


കൊയിലാണ്ടി ടൗണ്‍, കൊയിലാണ്ടി ബീച്ച്, റെയില്‍വേ സ്‌റ്റേഷന്‍ പരിസരം തുടങ്ങിയവയെല്ലാം നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങളാണ്.