കാപ്പാട് മാസപ്പിറവി കണ്ടു; കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10ന്


കോഴിക്കോട്: കേരളത്തിൽ ബലിപെരുന്നാൾ ജൂലൈ 10ന്. കാപ്പാടും തെക്കൻ കേരളത്തിലെ വിവിധ ഭാഗങ്ങളിലും മാസപ്പിറവി കണ്ടതിനാലാണ് ബലിപെരുന്നാൾ 10ന് ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചത്.

തിരുവനന്തപുരം വിതുര വഞ്ചുവത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ബലിപെരുന്നാൾ പ്രഖ്യാപിക്കുന്നതെന്ന് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.