സ്വകാര്യ ടെലികോം കമ്പനികളുടെ അന്യായമായ നിരക്ക് വര്‍ധനവിനെതിരെ കൊയിലാണ്ടിയില്‍ യുവജന പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ
കൊയിലാണ്ടി: സ്വകാര്യ ടെലികോം കമ്പനികളുടെ അന്യായമായ നിരക്ക് വര്‍ദ്ധനവിനെതിരെ ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യുവജന പ്രതിഷേധം സംഘടിപ്പിച്ചു.
പ്രതിഷേധ പരിപാടി ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.ജി ലിജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എന്‍.ബിജീഷ്, പ്രസിഡന്റ് കെ.കെ.സതീഷ് ബാബു, ബ്ലോക്ക് ജോയിന്റ് സെക്രട്ടറി സി.ബിജോയ്, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റംഗം ഫര്‍ഹാന്‍ ഫൈസല്‍, ഏരിയാ സെക്രട്ടറി നവതേജ് മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.