നരിനടയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ സംഘടിപ്പിച്ച്‌ ഡി.വൈ.എഫ്‌.ഐ


പേരാമ്പ്ര: ഡി.വൈ.എഫ്‌.ഐ നരിനട യൂണിറ്റ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നരിനട അങ്ങാടിയില്‍ സൗജന്യ നേത്ര പരിശോധന ക്യാമ്പ്‌ സംഘടിപ്പിച്ചു.

സൈമൺസ്‌ കണ്ണാശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാംമ്പ്‌ ഡി.വൈ.എഫ്‌.ഐ ചക്കിട്ടപാറ മേഖല സെക്രട്ടറി അമൽ കൃഷ്ണ ഉദ്ഘാടനം ചെയ്തു. രാവിലെ 10മണിയോടെ ആരംഭിച്ച ക്യാമ്പ് 2.30ഓടെ അവസാനിച്ചു. ഏതാണ്ട് നൂറില്‍പ്പരം ആളുകള്‍ ക്യാമ്പില്‍ പങ്കാളികളായി.

റിജു രാഘവൻ, കെ.എം ഗോപാലൻ, നിഖിൽ നരിനട, നന്ദു കറ്റോടി, മിഥുൻ ടി.വി, അർജ്ജുൻ പുളിക്കൽ, പുണ്യ സുബീഷ്‌ എന്നിവർ സംസാരിച്ചു.