വനിതാ ജീവനക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ മാനേജരെ സംരക്ഷിക്കുന്നുവെന്ന് ആരോപണം; പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്
പയ്യോളി: കെയർ ആന്റ് ക്യൂർ ആശുപത്രി മാനേജ്മെന്റിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചത്.
ആശുപത്രിയിലെ വനിതാ പി.ആര്‍.ഒയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മാനേജരെ സംരക്ഷിക്കുകയും പരാതിക്കാരിക്കെതിരെ പ്രതികാര നടപടി കൈക്കൊള്ളുകയും ചെയ്യുന്ന മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്.
മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് അഖില്‍ കാപ്പിരിക്കാട് സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി പി.അനൂപ് സ്വാഗതം പറഞ്ഞ പരിപാടിയില്‍ ബ്ലോക്ക് ട്രഷറര്‍ അധ്യക്ഷത വഹിച്ചു.