Tag: March

Total 6 Posts

കേരളത്തിലെ ട്രെയിന്‍ യാത്രക്കാരോടുള്ള കേന്ദ്ര അവഗണനയ്‌ക്കെതിരെ പ്രതിഷേധം; കൊയിലാണ്ടിയില്‍ റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് നടത്തി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍

കൊയിലാണ്ടി: അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ ഇന്ന് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ മാര്‍ച്ച് നടത്തി. കേരളത്തിലെ ട്രെയിന്‍ യാത്രക്കാരോട് കേന്ദ്ര ഗവണ്‍മെന്റ് കാണിക്കുന്ന അവഗണനക്കെതിരെയും എംപിയുടെ അനാസ്ഥയെക്കതിരെയുമുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പരിപാടി അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷന്റെ കോഴിക്കോട് ജില്ലാ സെക്രട്ടറിയും സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായ കെ.പുഷ്പജ

കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) പയ്യോളി ടൗണിൽ പ്രകടനം നടത്തി

പയ്യോളി: കേരള ആർട്ടിസാൻസ് യൂണിയൻ (സി.ഐ.ടി.യു) പയ്യോളി ടൗണിൽ പ്രകടനം നടത്തി. സെപ്റ്റംബർ 26 ന് നടത്തുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥമാണ് പ്രകടനം സംഘടിപ്പിച്ചത്. രാജ്ഭവൻ മാർച്ച് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി എളമരം കരീമാണ് ഉദ്ഘാടനം ചെയ്യുക. നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന തൊഴിലാളികൾക്ക് 10,000 രൂപ ക്രമത്തിൽ കേന്ദ്രസർക്കാർ വിഹിതം

‘ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുക, പെൻഷൻ മാസംതോറും നൽകുക’; കൊയിലാണ്ടി താലൂക്ക് ഓഫീസിലേക്ക് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയന്റെ മാർച്ചും ധർണ്ണയും

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ കൊയിലാണ്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. യൂണിയന്റെ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുക, ക്ഷേമനിധി പെൻഷൻ മാസം തോറും നൽകുക, പെൻഷൻ കുടിശിക ഉടനെ നൽകുക എന്നീ ആവശ്യങ്ങളാണ് മാർച്ചിൽ ഉന്നയിച്ചത്. മാർച്ചും ധർണ്ണയും യൂണിയൻ ജില്ലാ

ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡി.വൈ.എഫ്.ഐ; കൊയിലാണ്ടി ടൗണില്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നു

കൊയിലാണ്ടി: സമരം ചെയ്യുന്ന ദേശീയ ഗുസ്തി താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുവജന സംഘടനയായ ഡി.വൈ.എഫ്.ഐ. ഇതിന്റെ ഭാഗമായി കൊയിലാണ്ടി നഗരത്തില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. ലൈംഗിക പീഡനാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന താരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനം

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പോലീസ് പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ചു; കൊയിലാണ്ടിയിൽ മുസ്ലിം ലീഗിന്റെ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി: ഇടതു സർക്കാറിൻ്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സെക്രട്ടറിയേറ്റ് മാർച്ച് നടത്തിയ യൂത്ത് ലീഗ് നേതാക്കളെയും പ്രവർത്തകരേയും ക്രൂരമായി മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി ടൗണിൽ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. സംസ്ഥാന സർക്കാരിന്റെ നയങ്ങൾ ജനദ്രോഹപരമാണെന്ന് ആരോപിച്ചാണ് മുസ്‌ലിം യൂത്ത് ലീഗ് സേവ് കേരള സെക്രട്ടേറിയറ്റ് മാർച്ച് നടത്തിയത്.

വനിതാ ജീവനക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ മാനേജരെ സംരക്ഷിക്കുന്നുവെന്ന് ആരോപണം; പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്

പയ്യോളി: കെയർ ആന്റ് ക്യൂർ ആശുപത്രി മാനേജ്മെന്റിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. ആശുപത്രിയിലെ വനിതാ പി.ആര്‍.ഒയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മാനേജരെ സംരക്ഷിക്കുകയും പരാതിക്കാരിക്കെതിരെ പ്രതികാര നടപടി കൈക്കൊള്ളുകയും ചെയ്യുന്ന മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു