‘ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുക, പെൻഷൻ മാസംതോറും നൽകുക’; കൊയിലാണ്ടി താലൂക്ക് ഓഫീസിലേക്ക് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയന്റെ മാർച്ചും ധർണ്ണയും


കൊയിലാണ്ടി: കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ കൊയിലാണ്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. യൂണിയന്റെ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുക, ക്ഷേമനിധി പെൻഷൻ മാസം തോറും നൽകുക, പെൻഷൻ കുടിശിക ഉടനെ നൽകുക എന്നീ ആവശ്യങ്ങളാണ് മാർച്ചിൽ ഉന്നയിച്ചത്.

മാർച്ചും ധർണ്ണയും യൂണിയൻ ജില്ലാ ട്രഷറർ എം.വി.സദാനന്ദൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏരിയാ പ്രസിഡന്റ് എം.പത്മനാഭൻ അധ്യക്ഷനായി. സി.അശ്വനിദേവ്, വി.എം.ഉണ്ണി, വി.പി.ബാബു എന്നിവർ സംസാരിച്ചു. എൻ.കെ.ഭാസ്ക്കൻ സ്വാഗതവും എ.എം.കുഞ്ഞിക്കണാരൻ നന്ദിയും പ്രകടിപ്പിച്ചു.