കുടിവെള്ളത്തിനായി പെെപ്പിട്ടതിനെ തുടർന്ന് പൊട്ടിപ്പൊളിഞ്ഞ് റോഡ്; ഗതാഗത യോഗ്യമാക്കണമെന്ന് ഡിവെെഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി
കീഴരിയൂർ: ജൽ ജീവൻ മിഷന്റെ പെെപ്പിടൽ കാരണം പൊട്ടിപ്പൊളിഞ്ഞ കൊല്ലം-നെല്യാടി-മേപ്പയ്യൂർ റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് ഡിവെെഎഫ്ഐ കീഴരിയൂർ മേഖല കമ്മിറ്റി. അധികാരികൾ അടിയന്തിരമായി പ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്നും മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.
കൊല്ലം-നെല്യാടി-മേപ്പയ്യൂർ റോഡിലെ കീഴരിയൂർ സെന്ററിൽ നിലനിന്ന വെള്ളക്കെട്ട് ചാല് കീറി ഡിവെെഎഫ്ഐയുടെ നേതൃത്വത്തിൽ ഒഴിവാക്കി. തുടർന്ന് ക്വാറി വെയ്സ്റ്റടിച്ച് നികത്തി റോഡ് ഗതാഗത യോഗ്യമാക്കി. നികേഷ്, സുബിൻ, വിവേക്, അതുൽ ദാസ്, അഭിൻ രമേശ്, അനുരാഗ്, ലിനീഷ് എന്നിവർ നേതൃത്വം നൽകി.
ജൽ ജീവൻ മിഷന്റെ പെപ്പിടൽ കാരണം കൊല്ലം-നെല്യാടി-മേപ്പയ്യൂർ റോഡിന്റെ വിവിധ ഭാഗങ്ങൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണുള്ളത്. പെെപ്പിടാനെടുത്ത കുഴിയിൽ ഇട്ട മണ്ണ് കനത്ത മഴയിൽ ഒലിച്ച് പോയതാണ് പ്രശ്നങ്ങൾക്ക് കാരണം. പലയിടത്തും ഇത് കാരണം വാഹനങ്ങൾ താഴ്ന്ന് പോകുന്ന സ്ഥിതിയുമുണ്ട്. വലിയ കുഴി രൂപപ്പെട്ടതിനെ തുടർന്ന് ചിലയിടങ്ങളിൽ കോൺക്രീറ്റിട്ട് ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. എല്ലാ പ്രദേശങ്ങളിലെയും ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ അവശ്യം.