അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (22.6.2024) വൈദ്യുതി മുടങ്ങും 


അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ നാളെ (22.6.2024) വൈദ്യുതി മുടങ്ങും.  അരിക്കുളം മുക്ക്, മാവട്ട് ഭാഗങ്ങളില്‍ രാവിലെ 7:30 മുതല്‍ 9.00 മണി വരെ വൈദ്യുതി മുടങ്ങും.

നവീന, നടുവത്തൂര്‍, രാജീവ് കോളനി, നടേരിവുഡ് ഭാഗങ്ങളില്‍ 9 മണി മുതല്‍ 12 മണി വരെയും മഠത്തില്‍ താഴെ, കുറുമയില്‍ താഴെ, പഞ്ഞാട്ട് സ്‌കൂള്‍ ഭാഗങ്ങളില്‍ 12മണി മുതല്‍ 2.30 മണി വരെയും വൈദ്യുതി മുടങ്ങും. എച്ച്.ടി ലൈനിന്റെ പണി നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്. മാന്യ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.