പ്ലസ് ടു വിന് ശേഷം എന്ത്? ഉപരിപഠന സാധ്യതകൾ വ്യക്തമാക്കാൻ ‘ദിശ’ കോഴിക്കോട്ടെത്തുന്നു; കോഴ്സുകൾ, പ്രവേശന പരീക്ഷകൾ, സ്കോളർഷിപ്പുകൾ എന്നിവയെ കുറിച്ചറിയാൻ അവസരം


കോഴിക്കോട്‌: ഹയർ സെക്കൻഡറിക്ക്‌ ശേഷമുളള ഉപരിപഠന സാധ്യതകളിലേക്ക് മാർഗദർശിയാവുന്ന ‘ദിശ’ ഉന്നത വിദ്യാഭ്യാസമേള മൂന്നുമുതൽ ഏഴുവരെ കോഴിക്കോട്‌ ബീച്ചിൽ നടക്കും. കേരള പൊതുവിദ്യാഭ്യാസവകുപ്പിനു കീഴിലെ കരിയർ ഗൈഡൻസ് ആൻഡ്‌ അഡോളസെന്റ് കൗൺസലിങ്ങാണ്‌ എക്സ്പോ സംഘടിപ്പിക്കുന്നത്.

രാജ്യത്തെ മികച്ച സർവകലാശാലകളും ഉന്നത നിലവാരമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുക്കും. എൻഐടി, ഐഐഎംകെ, ഐഐഎസ്‌ഇആർ, ജയ്‌പൂർ ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ക്രാഫ്‌റ്റ്‌ ആൻഡ്‌ മാനേജ്‌മെന്റ്‌, ടാറ്റ ഇൻസ്‌റ്റ്‌റ്റ്യൂട്ട്‌, ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി, മൈസൂരു റീജണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എഡ്യൂക്കേഷൻ, ചെന്നൈ സെൻട്രൽ ലെതർ റിസർച്ച്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌, ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല, ഇഗ്‌നോ, നിഫ്‌റ്റ്‌ കണ്ണൂർ, നുവാൽസ്‌ തുടങ്ങി അറുപതിലധികം മികവിന്റെ കേന്ദ്രങ്ങൾ ദിശയിൽ പങ്കാളിയാകും.

ഇന്ത്യയിൽ ലഭ്യമായ കോഴ്സുകൾ, പ്രവേശന പരീക്ഷകൾ, സ്കോളർഷിപ്പുകൾ, വിദേശ പഠനം ഉൾപ്പെടെയുളള മേഖലകളെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന സ്റ്റാളുകൾ എന്നിവയുണ്ടാവും. സംശയനിവാരണത്തിനും സൗകര്യമൊരുക്കും. വിവിധ മേഖലകളിലെ വിദഗ്ധർ നയിക്കുന്ന സെമിനാറുകളുമുണ്ടാവും. വിവിധ വിഷയങ്ങളിൽ വിദഗ്ധരുടെ പാനൽ വിദ്യാർഥികളുമായി സംവദിക്കും.

Summary:‘Disha’higher educational fair to highlight higher education opportunities; Know about courses, entrance exams, scholarships…