കൈകോര്‍ത്ത് നമ്മള്‍ നേടിയത് 35 ലക്ഷം, ഇനി വേണ്ടത് 40 ലക്ഷം കൂടെ; നടേരിയിലെ ധാർമ്മികിനായി നമുക്ക് കൈകോർത്ത് മുന്നോട്ട് പോവാം


കൊയിലാണ്ടി: നടേരി കാവുംവട്ടത്തെ നാലര വയസുകാരൻ ധാർമ്മികിന്റെ ചികിത്സ അടുത്ത ഘട്ടത്തിലേക്ക്. ലുക്കീമിയ ബാധിച്ച് രണ്ടര വർഷത്തോളം തലശ്ശേരിയിലെ മലബാർ ക്യാൻസർ സെന്ററിൽ ചികിത്സയിലായിരുന്ന ധാർമ്മികിനെ ഇപ്പോൾ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പീഡിയാട്രിക് ഹെമറ്റോ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. എം.ആർ.കേശവന്റെ നേതൃത്വത്തിലാണ് ധാർമ്മികിന് അടുത്ത ഘട്ടം ചികിത്സ നൽകുന്നത്.

ഹൈ-റിസ്ക് ബി-അക്യൂട്ട് ലിംഫോബ്ലാസ്റ്റിക് ലുക്കീമിയ (എ.എൽ.എൽ) ഇനത്തിൽ പെട്ട അതീവ ഗുരുതരമായ രക്താർബുദമാണ് ധാർമ്മിന്റെത് എന്നാണ് ഡോ. കേശവൻ ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികളോട് പറഞ്ഞത്. തുടർചികിത്സയെ കുറിച്ചുള്ള വിവരങ്ങളും ഡോക്ടർ വിശദീകരിച്ചു.

രക്തകോശങ്ങൾക്കും മജ്ജയ്ക്കും ബാധിച്ച ക്യാൻസർ രോഗമാണിത്. 65 ശതമാനം രക്തകോശങ്ങളും ബ്ലാസ്റ്റ് (blast) നിലയിലാണ്. പ്രതിരോധ ശേഷി തീരെ നഷ്ടപ്പെട്ടതിനാൽ ആരോഗ്യസ്ഥിതി വീണ്ടെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. പൂജ്യത്തിലേക്ക് താഴ്ന്നു പോകുന്ന കൗണ്ട് ലെവൽ ഉയർത്തി കൊണ്ടു വരികയും അതു കഴിഞ്ഞ് ബോൺമാരോ മാറ്റിവയ്ക്കലും (Bone marrow transplantation) സ്റ്റെം സെൽ മാറ്റിവയ്ക്കലും (stem cell transplantation) ചെയ്യുകയാണ് ചികിത്സ. ഡോക്ടറുടെ കർശനമായ നിരീക്ഷണത്തിൽ സമയബന്ധിതമായി ചികിത്സ നൽകുന്നതിലൂടെ ധാർമ്മികിന്റെ രോഗം ഭേദമാക്കാമെന്നു തന്നെയാണ് ഡോക്ടറുടെ ഉറച്ച അഭിപ്രായം.

ചികിത്സയ്ക്കായി ആകെ പ്രതീക്ഷിക്കുന്ന ചെലവിൽ 35 ലക്ഷം രൂപ ഇതിനകം സമാഹരിച്ചിട്ടുണ്ട്. ഇനി 40 ലക്ഷം രൂപ കൂടി വേണ്ടതുണ്ട്. സമയബന്ധിതമായി തന്നെ മുഴുവൻ തുകയും കണ്ടെത്തിയാലെ ചികിത്സ പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ. താമസിച്ചാൽ ചികിത്സയെ അത് പ്രതികൂലമായി ബാധിക്കും.

ട്രാൻസ്പ്ലാന്റേഷന് മുമ്പുള്ള രണ്ടു ഘട്ടം തെറാപ്പികളുടെ മരുന്ന് ഇന്ത്യയിൽ ലഭ്യമല്ല. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാൻ ലൈസൻസുള്ള ഏജൻസിയുമായി രോഗിയുടെ രക്ഷിതാക്കൾ നേരിട്ട് ബന്ധപ്പെട്ട് പണമടച്ച് ഏർപ്പാട് ചെയ്യേണ്ടതുണ്ട്. ഇതിനു മാത്രം 45 ലക്ഷം രൂപയോളം ചെലവു വരും. ഇതു കൂടാതെ ട്രാൻസ്പ്ലാന്റേഷനും അതിന് മുമ്പും ശേഷവുമുള്ള ചികിത്സാ ചെലവുകളും ഉൾപ്പെടെ ആകെ മൊത്തം പ്രതീക്ഷിത ചെലവ് 70 മുതൽ 75 ലക്ഷം രൂപയാണ്.

കുഞ്ഞുധാർമ്മികിന്റെ ജീവൻ രക്ഷിക്കാനുള്ള ഈ ജനകീയ ദൗത്യത്തിന് നമ്മുടെ ഓരോരുത്തരുടെയും സഹായമാണ് വേണ്ടത്. ചികിത്സാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഓരോരുത്തരും തങ്ങളാല്‍ കഴിയുന്ന തുക നിക്ഷേപിച്ച് ധാര്‍മ്മികിന് കൈത്താങ്ങാകണമെന്ന് ചികിത്സാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു. കൂടാതെ ഈ വിവരം പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി 9446642408 എന്ന നമ്പറില്‍ ബന്ധപ്പെടാം.

പണം അയക്കേണ്ട അക്കൗണ്ട് വിവരങ്ങള്‍ താഴെ.

ധാര്‍മ്മിക് ചികിത്സാ സഹായ കമ്മിറ്റി, നടേരി

ബാങ്ക്: യൂണിയന്‍ ബാങ്ക്

ബ്രാഞ്ച്: കൊയിലാണ്ടി

അക്കൗണ്ട് നമ്പർ: 6111 0201 0010 923

ഐ.എഫ്.എസ്.സി: UBIN0561118