വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ചയായി; വികസന സെമിനാര്‍ സംഘടിപ്പിച്ച് ചേമഞ്ചേരി


ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ചേമഞ്ചേരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു. സെമിനാര്‍ കനത്തില്‍ ജമീലാ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡണ്ട് എം.ഷീല ധനകാര്യ വിശകലനം നടത്തി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സന്ധ്യാ ഷിബു കരട് പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് ആസൂത്രണം സമിതി ഉപാധ്യക്ഷന്‍ ടി.പി.മുരളീധരന്‍ മാസ്റ്റര്‍ വികസന കാഴ്ചപ്പാട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ അബ്ദുല്‍ ഹാരിസ്, അതുല്യ ബൈജു തുടങ്ങിയവര്‍ ചടങ്ങിന് ആശംസകള്‍ നേര്‍ന്നു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.അനില്‍കുമാര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സി.വി.മോഹനന്‍ നന്ദിയും പറഞ്ഞു.