സൺറൂഫിൽ കുട്ടികളെ ഇരുത്തി അപകടകരമായി കാർ യാത്ര; കുന്ദമംഗലത്ത് നിന്നുള്ള വീഡിയോ വൈറലായതോടെ നടപടിയുമായി മോട്ടോർവാഹന വകുപ്പ് (വീഡിയോ കാണാം)


Advertisement

കുന്ദമംഗലം: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി കുന്ദമംഗലത്ത് കാറിന്റെ സണ്‍റൂഫില്‍ കുട്ടികളെ ഇരുത്തി അപകടകരാമയ ഡ്രൈവിങ്. കൊടുവള്ളി സ്വദേശിയുടെ കാറിന് മുകളിലാണ് മൂന്ന് കുട്ടികളെ ഇരുത്തി അമിത വേഗതയില്‍ വാഹനം ഓടിച്ചത്. സംഭവത്തില്‍ മോട്ടോര്‍വാഹനവകുപ്പ് അന്വേഷണം ആരംഭിച്ചു

Advertisement

കഴിഞ്ഞ ദിവസമാണ് അപകടകരാമയ ഡ്രൈവിങ് നടന്നതായി റിപ്പോര്‍ട്ട് ചെയ്തത്. കൊടുവള്ളി സ്വദേശിയുടെ കെ.എല്‍ 57. എക്‌സ് 7012 എന്ന ആഡംബര വാഹനത്തിന്റെ സണ്‍ റൂഫിന് മുകളില്‍ മൂന്ന് കൂട്ടികളെ ഇരുത്തി അമിതവേഗതയില്‍ വാഹനം ഓടിക്കുകയായിരുന്നു. ദേശീയ പാതയില്‍ നിന്ന് കുന്ദമംഗലത്തേക്കാണ് വാഹനം സഞ്ചരിച്ചത്.

Advertisement

തൊട്ട് പിന്നില്‍ സഞ്ചരിച്ചിരുന്ന കാര്‍ യാത്രക്കാര്‍ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. പിന്നിട് ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയായിരുന്നു. പിന്നിലുണ്ടായിരുന്ന കാര്‍ യാത്രക്കാര്‍ അപായ മുന്നറിയിപ്പ് നല്‍കുവാന്‍ ശ്രമിച്ചിരുന്നുവെങ്കിലും കാറിന്റെ അമിത വേഗത മൂലം കാറിനെ മറിക്കടക്കാന്‍ കഴിഞ്ഞില്ലെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.

വീഡിയോ കാണാം:

Advertisement

summary: A dangerous journey with children sitting on the sunroof of the car in Kunnamangalam