ഇയാളെ അറിയാമോ? മുണ്ട് മാടിക്കുത്തി സിഗരറ്റും കടിച്ച് പിടിച്ചു പതുങ്ങി വന്നു; പയ്യോളി സ്‌കൂളിന് അടുത്ത് നിന്ന് സൈക്കിളും മോഷ്ടിച്ച് ഒറ്റപ്പോക്ക് – വീഡിയോ കാണാം


പയ്യോളി: വിദ്യാര്‍ഥിയുടെ സൈക്കിള്‍ മോഷ്ടിച്ചയാളെ പൊലീസ് അന്വേഷിക്കുന്നു. തിക്കോടിയന്‍ സ്മാരക ഗവ. വൊക്കേഷനല്‍ ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപത്തു നിന്നാണ് ഇയാള്‍ സൈക്കിള്‍ മോഷ്ടിച്ചത്.

ഇന്ന് വൈകിട്ട് സ്‌കൂളിന് സമീപം കടയ്ക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വിദ്യാര്‍ഥിയുടെ സൈക്കിള്‍ ഇയാള്‍ എടുത്ത് കൊണ്ടുപോവുകയായിരുന്നു. വിദ്യാര്‍ഥിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോഷണത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കയ്യിലൊരു ഷോപ്പിംഗ് ബാഗുമായി മുണ്ട് മാടിക്കുത്തി സിഗരറ്റും കടിച്ചുപിടിച്ച് നടന്നു വന്ന ഒരാള്‍ സൈക്കിളും എടുത്ത് കടന്നു കളയുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. കാവി മുണ്ടും പച്ച ഷര്‍ട്ടുമാണ് വേഷം. ഓറഞ്ചു നിറത്തിലുള്ള സൈക്കിളാണ് കാണാതായത്.

വീഡിയോ കാണാം: