ചിത്രങ്ങള്‍ ഒപ്പിയെടുത്ത് ക്രിയേറ്റീവ് മീഡിയ; ക്ലബിന്റെ പുതിയ ലോഗോ പ്രകാശനവും ആദ്യ യോഗവും കൊയിലാണ്ടിയില്‍ സംഘടിപ്പിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫേഴ്‌സ് കൂട്ടായ്മയായ ക്രിയേറ്റീവ് മീഡിയ ക്ലബിന്റെ 2023-24 കമിറ്റിയുടെ ആദ്യ യോഗവും മെമ്പര്‍ഷിപ്പ് വിതരണവും സംഘടിപ്പിച്ചു. ചടങ്ങില്‍ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ രാജു നെല്ലൂളി വിശിഷ്ടാതിഥിയായിരുന്നു.

കൊയിലാണ്ടി ഫോക്കസ് സ്റ്റുഡിയോയില്‍ നടന്ന യോഗത്തില്‍ പുതിയ കാലത്തെ ഫോട്ടോഗ്രാഫി സംസ്‌കാരത്തെക്കുറിച്ചും ഭാവിയില്‍ കൊയിലാണ്ടിയില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. യോഗത്തില്‍ ക്ലബിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. സംഘടനയുടെ പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു.

യോഗത്തില്‍ അരുണ്‍ ജാക്സണ്‍ അധ്യക്ഷനായി. വിഷ്ണു സ്വാഗതവും റംഷാദ് നന്ദിയും പറഞ്ഞു.

പുതിയ ഭാരവാഹികള്‍
പ്രസിഡന്റ്: അരുണ്‍ ജാക്സണ്‍
സെക്രട്ടറി: വിഷ്ണു
ഖജാന്‍ജി: റംഷാദ്