ചേമഞ്ചേരിയില്‍ വീട്ടുപറമ്പിലെ മരത്തില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


ചേമഞ്ചേരി: ചേമഞ്ചേരിയില്‍ ഭാര്യയെയും ഭര്‍ത്താവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം വെള്ളിപ്പുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (42) ഭാര്യ അനുരാജന്‍ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടുപറമ്പിലെ പ്ലാവിലാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മരണപ്പെട്ട അശോക് കുമാര്‍ വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റാണ്.


Also Read: ചേമഞ്ചേരിയില്‍ മരിച്ച ദമ്പതിമാരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു; സംസ്‌കാരം രാത്രി വൈകി