ചേമഞ്ചേരിയില്‍ മരിച്ച ദമ്പതിമാരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു; സംസ്‌കാരം രാത്രി വൈകി


ചേമഞ്ചേരി: ചേമഞ്ചേരിയില്‍ തൂങ്ങി മരിച്ച ദമ്പതിമാരുടെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. വൈകീട്ട് ആറരയോടെയാണ് മൃതദേഹങ്ങള്‍ വീട്ടില്‍ എത്തിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് പോസ്റ്റുമോര്‍ട്ടം ചെയ്തതിന് ശേഷമാണ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവന്നത്.

ചേമഞ്ചേരി ചോയ്യക്കാട്ട് അമ്പലത്തിന് സമീപം വെള്ളിപ്പുറത്ത് അശോക് കുമാര്‍ എന്ന ഉണ്ണി (42), ഭാര്യ അനു രാജന്‍ എന്നിവരെയാണ് വീട്ടുപറമ്പിലെ പ്ലാവില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിജിലന്‍സ് ഓഫീസിലെ ടൈപ്പിസ്റ്റാണ് അശോക് കുമാര്‍. ആത്മഹത്യയുടെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല.

ഇരുവരുടെയും സംസ്‌കാരം വീട്ടുവളപ്പില്‍ രാത്രി പതിനൊന്നു മണിയോടെ നടക്കും. ഇടുക്കിയില്‍ നിന്നും തിരുവനന്തപുരത്ത് നിന്നും ബന്ധുക്കള്‍ എത്താനുള്ളതിനാലാണ് സംസ്‌കാരം വൈകുന്നത്.


Related News: ചേമഞ്ചേരിയില്‍ വീട്ടുപറമ്പിലെ മരത്തില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി


ജോലി സംബന്ധമായി അശോക് കുമാറും അനുവും നാട്ടില്‍ ഇല്ലായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇരുവരും നാട്ടിലെത്തിയത്.


ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുന്നതിനായി ഒട്ടും മടിക്കേണ്ട 1056.