ആവണിപ്പൂവരങ്ങിന് സമാപനം; പൂക്കാട് കലാലയത്തിന്റെ നാല്പത്തിയെട്ടാമത് വാര്‍ഷികാഘോഷം വിപുലമായി ആഘേഷിച്ചു


Advertisement

കൊയിലാണ്ടി: പൂക്കാട് കലാലയത്തിന്റെ വാര്‍ഷികാഘോഷ പരിപാടിയായ ആവണിപ്പൂവരങ്ങ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. സമാപന സമ്മേളനം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി ഉദ്ഘാടനം ചെയ്തു.

Advertisement

പൂക്കാട് കലാലയത്തിന്റെ നാല്പത്തിയെട്ടാമത് വാര്‍ഷികാഘോഷമാണ് നടന്നത്. രണ്ടു നാള്‍ നീണ്ടു നിന്ന കലാപരിപാടികള്‍ക്കാണ് പൂക്കാട് സാക്ഷ്യം വഹിച്ചത്.

കലാലയം വൈസ് പ്രസിഡണ്ട് ശിവദാസ് കാരോളി അധ്യക്ഷത വഹിച്ചു. അഭിനയശിരോമണി രാജരത്‌നം പിള്ള സ്മാരക എന്റോവ്‌മെന്റ് ജെ ആര്‍ അനുവിന്ദയ്ക്ക് നാട്യാചാര്യന്‍ പി ജി ജനാര്‍ദ്ദനന്‍ സമ്മാനിച്ചു.

Advertisement

എന്റോവ്‌മെന്റ് പി.പി.ഹരിദാസന്‍ കൈമാറി. വിനീത മണാട്ട്, ഷെമീര്‍.എ..എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശശികുമാര്‍ പാലക്കല്‍ സ്വാഗതവും കെ.പി.ഉണ്ണി ഗോപാലന്‍ നന്ദിയും പറഞ്ഞു. അഡ്വ.കെ.അശോകന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടാണ് യോഗം ആരംഭിച്ചത്.

Advertisement

summary: Concluding the Avanipoovarang; The 48th anniversary celebration of Pookadu kalalayam