വൈകുന്നേരം അഞ്ച് മണിക്ക് പ്രക്കൂഴം ചടങ്ങോടെ സമാരംഭം, വരും ദിവസങ്ങളിൽ വൈവിധ്യമാർന്ന കലാപരിപാടികളും ആധ്യാത്മിക പരിപാടികളും; ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഇന്ന് തുടക്കമാകും


തിക്കോടി: പ്രശസ്തമായ ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നടന്നുന്ന പ്രാക്കൂഴം എന്ന ചടങ്ങോടെയാണ് ഉത്സവം ആരംഭിക്കുക. 5:30 ന് കീഴൂർ മഹാശിവ ക്ഷേത്രത്തിലേക്ക് കൊങ്ങന്നൂരിൽ നിന്ന് എഴുന്നള്ളത്ത് പുറപ്പെടും.

രണ്ടാം ദിവസമായ ഡിസംബർ 17 ശനിയാഴ്ച മുതൽ എല്ലാ ഉത്സവ വിളക്ക് ദിവസങ്ങളിലും വൈവിധ്യമാർന്ന കലാപരിപാടികളും ആത്മീയ പരിപാടികളും ഉണ്ടാകും. ആധ്യാത്മിക പ്രഭാഷണം, ഭജന, കീർത്തന ആലാപനം, ലളിതാ സഹസ്രനാമ പാരായണം തുടങ്ങിയ പരിപാടികൾ തുടർച്ചയായി നടക്കും.

ഡിസംബർ 29 ന് യക്ഷനാരി നാടകം അരങ്ങേറും. 30 ന് വിൽപ്പാട്ട്. 2023 ജനവരി 7 ന് ഉത്സവം കൊടിയേറും. ചെറിയ വിളക്ക്, വലിയ വിളക്ക്, പുറക്കാട്ടേക്ക് പള്ളിവേട്ട. ജനുവരി 12 ന് തിക്കോടി പാലൂർ വിഷ്ണു ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്തും കുളിച്ചാറാടീക്കലും നടക്കും. ഇതിന് ശേഷം ആറാട്ട് ദിവസം രാത്രി പന്ത്രണ്ടു മണി കഴിഞ്ഞു പിറ്റേന്ന് പുലർച്ചെ ചിങ്ങപുരം സി.കെ.ജി ഹൈസ്കൂൾ ഗ്രൗണ്ടിൽ ക്ഷേത്ര തറയുടെ മുമ്പിൽ നടക്കുന്ന കൊറ എന്ന ചടങ്ങോടെ ഉത്സവം സമാപിക്കും.