Tag: Kongannur Bhagavathi Temple Chingapuram

Total 5 Posts

ചിങ്ങപുരം കൊങ്ങന്നൂര്‍ ക്ഷേത്രോത്സവത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം; 150 ലേറെ പേര്‍ക്ക് ദേഹാസ്വാസ്ഥ്യം, പരിശോധന ഊര്‍ജിതമാക്കി ആരോഗ്യ വകുപ്പ്

മൂടാടി: മൂടാടി പഞ്ചായത്തിലെ ചിങ്ങപുരം കൊങ്ങന്നൂര്‍ അമ്പലത്തില്‍ ഉത്സവത്തില്‍ പങ്കെടുത്തവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി സംശയം. നിരവധിപ്പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തെത്തുടര്‍ന്ന് സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ 130 ല്‍ അധികം പേര്‍ പങ്കെടുത്തു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നവരും, ഛര്‍ദ്ദി, വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണമുള്ളവരാണ് ക്യാമ്പില്‍ പങ്കെടുത്തത്. ആരുടെയും നില ഗുരുതരമല്ലെന്നാണ് സൂചന. നിരവധിപ്പേര്‍

ആറാട്ട് മഹോത്സവത്തില്‍ പങ്കെടുത്ത് കൊങ്ങന്നൂരമ്മയുടെ അനുഗ്രഹം വാങ്ങാനെത്തിയത് ആയിരങ്ങള്‍: ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ കൊങ്ങന്നൂര്‍ ഭഗവതിക്ഷേത്ര മഹോത്സവത്തിന് സമാപനം

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂര്‍ ഭഗവതിക്ഷേത്ര മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ സമാപനം. വ്യാഴാഴ്ച നടന്ന ആറാട്ടുത്സവത്തില്‍ പങ്കാളികളാകാന്‍ വന്‍ഭക്തജന സഞ്ചയമാണ് ക്ഷേത്രത്തിലെത്തിയത്. രാവിലെ ഇളനീര്‍ അഭിഷേകവും വൈകുന്നേരം നിലക്കളിയും നടന്നു. പിന്നാലെ കീഴൂര്‍ ശിവക്ഷേത്രത്തില്‍ നിന്നുള്ള എഴുന്നള്ളത്ത് ക്ഷേത്രപരിസരത്തെത്തിയതോടെ ആയിരങ്ങളാണ് ഇവിടെ അമ്മയുടെ അനുഗ്രഹം തേടിയെത്തിയത്. തുടര്‍ന്നായിരുന്നു യാത്രബലി. തിക്കോടി പാലൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് ഭക്തിസാന്ദ്രമായി. പിന്നീട്

വൈകുന്നേരം അഞ്ച് മണിക്ക് പ്രക്കൂഴം ചടങ്ങോടെ സമാരംഭം, വരും ദിവസങ്ങളിൽ വൈവിധ്യമാർന്ന കലാപരിപാടികളും ആധ്യാത്മിക പരിപാടികളും; ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഇന്ന് തുടക്കമാകും

തിക്കോടി: പ്രശസ്തമായ ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്ര മഹോത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് നടന്നുന്ന പ്രാക്കൂഴം എന്ന ചടങ്ങോടെയാണ് ഉത്സവം ആരംഭിക്കുക. 5:30 ന് കീഴൂർ മഹാശിവ ക്ഷേത്രത്തിലേക്ക് കൊങ്ങന്നൂരിൽ നിന്ന് എഴുന്നള്ളത്ത് പുറപ്പെടും. രണ്ടാം ദിവസമായ ഡിസംബർ 17 ശനിയാഴ്ച മുതൽ എല്ലാ ഉത്സവ വിളക്ക് ദിവസങ്ങളിലും വൈവിധ്യമാർന്ന കലാപരിപാടികളും

ചിങ്ങപുരം കൊങ്ങന്നൂര്‍ ക്ഷേത്രത്തിന്റെ ആല്‍ത്തറയ്ക്കും ഇനി ബിജു മുചുകുന്നിന്റെ ശില്‍പ ചാരുത; സിമന്റില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന കലാകാരനെ അറിയാം

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂര്‍ ക്ഷേത്രത്തിലെ ആല്‍ത്തറയ്ക്കും ഇനി ബിജു മുചുകുന്നിന്റെ ശില്‍പചാരുത. മുചുകുന്ന് സ്വദേശി വാഴയില്‍ മീത്തല്‍ ബിജുവും സംഘവുമാണ് ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ ആല്‍ത്തറ സിമന്റില്‍ തീര്‍ത്ത ശില്‍പ്പങ്ങള്‍കൊണ്ട് മനോഹരമാക്കിയിരിക്കുന്നത്. മുപ്പത് ദിവസംകൊണ്ടാണ് ആല്‍ത്തറ ശില്പങ്ങള്‍ കൊണ്ട് ഭംഗിയാക്കിയതെന്ന് ബിജു കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. സംഗീതത്തെയും നൃത്തത്തെയും ആസ്പദമാക്കിയുള്ള കൊത്തുപണികളാണ് ആല്‍ത്തറ

ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിന് ചെണ്ട സമർപ്പിച്ചു

തിക്കോടി: ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിന് ചെണ്ട സമർപ്പിച്ചു. ക്ഷേത്രം സേവാ സമിതിയാണ് ചെണ്ട സമർപ്പിച്ചത്. മുചുകുന്ന് ശശി മാരാര്, മേല്‍ശാന്തി സന്തോഷ് നമ്പൂതിരി വൈസ് പ്രസിഡന്റ് മനപ്പുറത്ത് ചന്ദ്രൻ നായർ, വള്ളിയത്ത് പ്രകാശൻ, കുന്നോത്ത് രാഘവൻ, ജിതേഷ് കൂടത്തിൽ, വീക്കുറ്റിയിൽ രവി, ചെട്ടിയാൻകണ്ടി മുരളി, കുഞ്ഞാലോടി രവി, കൂടത്തിൽ രൂപേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു